ദുർഗ്ഗ ദേവിയുടെ മൂന്നാം രൂപമായ ചന്ദ്രഘണ്ഡാ Chandraghanta form of Goddess Durga

മണിയുടെ ആകൃതിയിലുള്ള അർദ്ധ ചന്ദ്രനുള്ളവൻ എന്നാണ് ചന്ദ്രഘണ്ഡാ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. നവരാത്രിയുടെ മൂന്നാം  ദിവസം ആരാധിക്കപ്പെടുന്ന നവദുർഗ്ഗയുടെ മൂന്നാം രൂപമാണ് ചന്ദ്രഘണ്ഡാ. 

ചന്ദ്രഘണ്ട - നവരാത്രി മൂന്നാം ദിനം

ദേവി ദുർഗ്ഗയുടെ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ദേവിയുടെ നെറ്റിയിൽ ഒരു മണിയുടെ  ആകൃതിയിൽ ചന്ദ്രനോ, അർദ്ധ ചന്ദ്രനോ ഉള്ളതിനാൽ ചന്ദ്രഘണ്ട എന്ന് വിളിക്കുന്നു. സമാധാനത്തിന്റെയും ശാന്തതയുടെയും സമൃദ്ധിയുടെയും പ്രതീകമായ ചന്ദ്രഘണ്ടയ്ക്ക് മൂന്ന് കണ്ണുകളും പത്ത് കൈകളുമുണ്ട്, പത്ത് തരം വാളുകളും ആയുധങ്ങളും അമ്പുകളും ഉണ്ട്. അവൾ നീതി സ്ഥാപിക്കുകയും വെല്ലുവിളികളെ അതിജീവിക്കാനുള്ള ധൈര്യവും ശക്തിയും തന്റെ ഭക്തർക്ക് നൽകുകയും ചെയ്യുന്നു. 


ദുർഗ്ഗ ദേവിയുടെ മൂന്നാം രൂപമായ ചന്ദ്രഘണ്ഡാ Chandraghanta form of Goddess Durga


ദേവിയുടെ  കൃപയാൽ, ഭക്തരുടെ എല്ലാ പാപങ്ങളും, ശാരീരിക ക്ലേശങ്ങളും, മാനസിക ക്ലേശങ്ങളും, ഇല്ലാതാകുന്നു. ദുഷ്ടന്മാരെ നിഗ്രഹിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ദേവി ശക്തിയുടെ ഉറവിടമാണ്. ഭക്തന്മാരെ സംബദ്ധിച് ദേവി സമാധാനവും കാരുണ്യവതിയുമാണ്. ദേവിയെ ആരാധിക്കുന്നതിലൂടെ ഒരുവന് യശസ്സും ഉയർച്ചയും ലഭിക്കുന്നു. 

സൗന്ദര്യത്തെയും ധീരതയെയും പ്രതീകപ്പെടുത്തുന്ന ദേവി വിഗ്രഹം, നെഗറ്റീവ് എനർജിയെ അകറ്റി നിർത്താനും മനുഷ്യരുടെ  ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളെയും അകറ്റാനും നിങ്ങൾക്ക് ശക്തി നൽകുന്നു. ലാളിത്യത്തിൽ നിന്ന് സങ്കീർണ്ണതയിലേക്കുള്ള മാറ്റത്തെ ഉൾക്കൊള്ളുന്ന മണിപൂരക ചക്രത്തെ നിയന്ത്രിക്കുന്നത് ദേവി ചന്ദ്രഘണ്ടയാണ്.

ചന്ദ്രഘണ്ഡാ മന്ത്രം

ഓം ദേവീ ചന്ദ്രഘണ്ഡായൈ: നമഃ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *