ആഘോഷങ്ങളുടെ നവരാത്രി Celebration of Navaratri Festival

ആഘോഷങ്ങളുടെ നവരാത്രി Celebration of Navaratri Festival. നവരാത്രി എന്നും നിറങ്ങളുടെയും നൃത്തത്തിന്റെയും ധർമ്മ സംരക്ഷണത്തിന്റെയും ആഘോഷമാണ്. ഒൻപത് രാത്രികൾ എന്നാണ് നവരാത്രി എന്ന പദത്തിന്റെ അർത്ഥം. ദേവി ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍.

നവരാത്രി 

പരമോന്നത ദേവതയായ ആദിപരാശക്തിയുടെ ഭാവമായ ദുർഗ്ഗാദേവിയുടെ ബഹുമാനാർത്ഥം വർഷം തോറും ആചരിക്കുന്ന ഹിന്ദുക്കളുടെ ഉത്സവമാണ് 'നവരാത്രി'. ഇത് ഒൻപത് രാത്രികൾ നീണ്ടു നില്കുന്നു. ചൈത്രമാസത്തിലാണ് നവരാത്രിക്ക് തുടക്കമാകുന്നത്. ദുർഗ്ഗയുടെ ഒൻപതു ഭാവങ്ങളെ ആരാധിക്കുന്നതാണ് നവരാത്രി. ആദ്യത്തെ മൂന്നു ദിവസം ദേവിയെ  മഹാകാളിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ദേവിയായും, അവസാനത്തെ മൂന്നു ദിവസം സരസ്വതി ദേവിയായും സങ്കൽപ്പിച്ചാണു പൂജ നടത്തുന്നത് . ഭഗവതി ക്ഷേത്രങ്ങളിലൊക്കെ തന്നെയും  ഈ  ഒൻപതു  ദിവസങ്ങൾ അലങ്കാര  പൂജിതമായിരിക്കും. ഇച്ഛ - ക്രിയ - ശക്തികളുടെ പല പ്രാപ്തിക്കുള്ള പൂജ കൂടിയാണ് നവരാത്രി.

ആഘോഷങ്ങളുടെ നവരാത്രി Celebration of Navaratri Festival

നവരാത്രിയുടെ കഥ 

ദേവന്മാരെ മുഴുവനായും നശിപ്പിക്കുക എന്നതായിരുന്നു രംഭാസുരന്റെ മകനായ അസുരന്മാരുടെ രാജാവായ മഹിഷാസുരന്റെ ഏക ഉദ്ദേശം. അതിനായി സകല യുദ്ധങ്ങളും നടത്തി. ഒരിക്കൽ മഹിഷാസുരൻ ബ്രഹ്മാവിനെ തപസ്സ് ചെയ്തു തനിക് ഒരിക്കലും മരണമുണ്ടാവരുതേ എന്ന വരം ആവശ്യപ്പെട്ടു. ബ്രഹ്മാവിന് അത് നല്കാൻ സാധ്യമല്ലാത്ത പക്ഷം മറ്റൊരു വരം ആവശ്യപ്പെട്ടൂ. അത് ഇപ്രകാരമായിരുന്നു " ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്, മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത് ,ദേവന്മാർക് എന്നെ കൊള്ളാൻ കഴിയരുത്, മരണം അനിവാര്യമാണെങ്കിൽ അതൊരു സ്ത്രീയുടെ കൈ കൊണ്ടാവണമെന്നു മാത്രം". ബ്രഹ്മാവ് വരം നൽകുകയും അതോടുകൂടി ആ അസുരന് മരണത്തെ ഭയമില്ലാതാവുകയും ചെയ്തു. മഹിഷാസുരൻ എല്ലാ ലോകവും ദാരുണമായി ആക്രമിച്ചു. സഹികെട്ട ദേവന്മാരുടെ അപേക്ഷ പ്രകാരം ത്രിമൂർത്തി ശക്തികൾ ചേർന്ന് ഒരു ഔത്തിയ സൃഷ്ടി നടത്തി.അതായിരുന്നു 'മഹാലക്ഷ്മി'. അവളിലെ പല രൂപങ്ങളിൽ ഒന്നായിരുന്നു മഹിഷാസുരമർദിനി. മഹിഷാസുരനും ദേവിയും തമ്മിൽ യുദ്ധമുണ്ടാവുകയും,ദേവി ആ  നീചമായ അസുരനെ വധിക്കുകയും ചെയ്തു. ഈ ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്.

Navaratri നവരാത്രിയുടെ കഥ

ശരിയുടെ  ജയത്തിന്റെ  കഥയാണ്,ആഘോഷമാണ് ഓരോ നവരാത്രിയും. ബാലസിദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ആളുകൾ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു . കറുത്തവാവ്  മുതൽ 10 പകലും  9  രാത്രിയുമാണ് വ്രതമെടുക്കുന്നതും പൂജ പൂജ ചെയ്യുന്നതും. 

Article by Nandana Anand


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *