തൃശ്ശൂർ ജില്ലയിൽ അവണൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം (Sreekanteswaram Siva Temple, Aavanoor, Thrissur). ശിവനാണ് പ്രധാന പ്രതിഷ്ഠ്. മഹാദേവൻ ഉഗ്ര മൂർത്തിയായി കുടികൊള്ളുന്നു.
അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം Avanur Sreekanteswaram Temple
മഹാദേവൻ അവണൂർ ദേശത്തിന്റെ നാഥനായി സങ്കൽപ്പിക്കുന്നു ഗ്രാമവാസികൾ. ഉഗ്രമൂർത്തിയായ മഹാദേവൻ വാണരുളുന്ന ക്ഷേത്രം പ്രകൃതി കനിഞ്ഞു നൽകിയ ഭംഗി കൊണ്ട് നിറഞ്ഞതാണ്. പരശുരാമൻ പണികഴിപ്പിച്ച 108 ശിവാലയങ്ങളിൽ ഒന്നാണിത്.
ഉപദേവതകൾ
ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
വിശേഷ ദിവസങ്ങൾ - ഉത്സവം
ധനുമാസത്തിലെ തിരുവാതിര ആഘോഷവും കുംഭമാസത്തിലെ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. ക്ഷേത്ര കമ്മിറ്റിയാണ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി
തൃശൂർ - മുണ്ടത്തിക്കോട് റോഡിൽ ആൽത്തറ ജംഗ്ഷനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുണ്ടൂർ ജംഗ്ഷനിൽ നിന്ന് തൃശൂർ - കുന്നംകുളം ഹൈവേയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ കിഴക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
റെയില്‍വേ സ്‌റ്റേഷന്‍:
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 13 കിലോമീറ്റർ. വടക്കാഞ്ചേരിയിൽ നിന്ന് 14 കിലോമീറ്റർ
Comments
Post a Comment