കൈനൂർ മഹാദേവക്ഷേത്രം. തൃശൂർ ജില്ലയിലെ കൈനൂർ ഗ്രാമത്തിലാണ് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ കൈനൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കൈനൂർ ശിവക്ഷേത്രം Kainoor Shiva Temple, Thrissur
പണ്ടു കാലത്തു കൈനൂർ ശിവക്ഷേത്രത്തിൽ മുറജപം നടക്കാറുണ്ടായിരുന്നു. ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ശിവനാണ് മുൻപ്രതിഷ്ഠ. മണലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തു വലിയൊരു ഗോപുരം കാണാൻ കഴിയും.
മൂന്നു അടിയാണ് പ്രതിഷ്ഠയുടെ വലുപ്പം. ഗണപതിയാണ് ഇവിടുത്തെ ഉപദേവൻ. ഈ ക്ഷേത്രത്തിലും തിരുവനന്തപുരം ജില്ലയിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആണ് മുറജപം നാടക്കാറുണ്ടായിരുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇപ്പോൾ ആറു വർഷത്തിൽ ഒരിക്കലാണ് മുറജപം നടക്കുന്നത് . മുറജപത്തിനായി കേരളത്തിലെ പ്രശസ്തരായ വേദ പാണ്‌ഡിതർ ഇവിടെ വന്നിരുന്നു.
മുറജപം എന്നാൽ വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുന്നതാണ്. മൂർക്കനിക്കരയിൽ നിന്നും കൈനൂർ ശിവക്ഷേത്രത്തിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പടപ്പ് നമ്പൂതിരി ഇല്ലത്തിനാണ് തന്ത്രം.
ക്ഷേത്രത്തിൽ എത്തിചേരാൻ
തൃശ്ശൂർ - പുത്തൂർ റൂട്ടിൽ ആണ് ഈ പുരാതനമായ കൈനൂർ മഹാദേവക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂർക്കനിക്കരയിൽ നിന്നും എത്തിച്ചേരാവുന്നതാണ്.
Comments
Post a Comment