ആദിത്യപുരം സൂര്യക്ഷേത്രം കോട്ടയം Adithyapuram Surya Temple Kaduthuruthy Kottayam

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് സമീപം ഇരവിമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ആദിത്യപുരം സൂര്യദേവക്ഷേത്രം. കേരളത്തിലെ ഏക 'ആദിത്യ / സൂര്യ' ക്ഷേത്രം എന്ന നിലയിലാണ് ആദിത്യപുരം സൂര്യക്ഷേത്രം പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്. 

ആദിത്യപുരം സൂര്യദേവ ക്ഷേത്രം Adithyapuram Surya Temple

സൂര്യനെ മുഖ്യദേവനായി ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഇന്ത്യയിൽ തന്നെ വളരെ കുറവാണ്. ആയതിനാൽ സൂര്യനെ പ്രധാന മൂർത്തിയായി ആരാധിച്ചു വരുന്ന ആദിത്യപുരം ക്ഷേത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.  ആദിത്യപുരം സൂര്യനാരായണ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. 

പടിഞ്ഞാറോട്ടാണ് ഭഗവാൻറെ ദർശനം. ചതുർബാഹുവായി പത്മാസനത്തിൽ തപസിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖം, ചക്രം മറ്റ് രണ്ടു കൈകൾ തപോമുദ്രയിലുമാണ്. ദുർഗ്ഗാ ഭഗവതി, ധർമ്മശാസ്താവ്, യക്ഷിയമ്മ എന്നിവയാണ് ഉപദേവതകൾ. 


Adithyapuram Surya Temple Kaduthuruthy Kottayam

ഐതീഹ്യം 

ഒരിക്കൽ കപിക്കാടു മരങ്ങാട്ടുമനയിലെ ഒരു നമ്പൂതിരി സൂര്യ ദേവനെ പ്രസാദിപ്പിക്കാനുള്ള ധ്യാനം നടത്തി. അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ പ്രസാദിച്ച്  സൂര്യ ഭഗവാൻ പ്രത്യക്ഷപെട്ടു.  ആ സ്ഥലത്ത് ഒരു വിഗ്രഹം  പ്രതിഷ്ഠിക്കുവാൻ  നിർദ്ദേശിച്ചു. അന്നുമുതൽ പതിവ് പൂജകളും അനുഷ്ഠാനങ്ങളും ആരംഭിച്ചു. നിലവിൽ, ആ നമ്പൂതിരിയുടെ പിൻഗാമികൾക്ക് ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുണ്ട്. 

ക്ഷേത്ര പ്രത്യേകതകൾ 

ഞായറാഴച്ചകളാണ് ദർശനത്തിനു പ്രാധാന്യമുള്ള ദിവസം. രക്തചന്ദനമാണ് ഇവിടെ കൊടുക്കുന്നത് എന്നത് ഒരു സവിശേഷതയാണ്. ത്വക്ക് രോഗങ്ങൾ മാറുന്നതിനു ഈ രക്‌തചന്ദന പ്രസാദം നല്ലതാണെന്നു വിശ്വസിക്കുന്നു. എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവുള്ള ഒരു പ്രത്യേക തരം കല്ലുപയോഗിച്ചാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.  

മഹാവിഷ്ണുവിന്റെ ഭാവം കൂടിയുള്ള സൂര്യനാരായണ പ്രതിഷ്ഠ  ആണ് എന്നും കണക്കാക്കുന്നു.  ആദിത്യപുരത്തപ്പന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും ധരിച്ചിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇവിടെ മറ്റു നവഗ്രഹങ്ങൾക് പ്രതിഷ്ഠ ഇല്ല. 


ആദിത്യപുരം സൂര്യക്ഷേത്രം കോട്ടയം

പൂജകളും വഴിപാടുകളും 

ആദിത്യപൂജ, ഉദയാസ്തമനപൂജ, എണ്ണയഭിഷേകം, ഭഗവതിസേവ, നവഗ്രഹപൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന പൂജകൾ. 

ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാട് ആദിത്യപൂജയാണ്. കൂടാതെ രക്തപുഷ്പാഞ്ജലിയും കാവടി വഴിപാടുമുണ്ട്. 

പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി രക്തചന്ദനമുട്ടി നടയ്ക്കുവയ്ക്കുന്ന ചടങ്ങുമുണ്ട്. കണ്ണുരോഗം മാറാന്‍ മഷിയും നല്‍കിവരുന്നു.

ഉത്സവങ്ങളും ആചാരങ്ങളും 

ക്ഷേത്രത്തിൽ കൊടിയേറ്റുത്സവം ഇല്ല. മേടമാസത്തിലാണ് ഉത്സവം. കാവടി ഉത്സവവും മേടമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും പത്താമുദയവും ഇവിടെ വിശേഷപ്പെട്ടതാണ്. കാവടിയുടെ വശങ്ങളില്‍ ചന്ദനമുട്ടികള്‍ വച്ചുകെട്ടുന്നപതിവുണ്ട്. രക്തചന്ദന കാവടിയുള്‍പ്പെടെ നൂറുകണക്കിന് കാവടികളാണിവിടെ എത്തുക. മരങ്ങാട്ടുമന കുടുംബത്തിലെ ഒരംഗം കാവടി എടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇല്ലത്തുനിന്നുള്ള കാവടി മതിലകത്തുമാത്രമേ പ്രദക്ഷിണമുള്ളൂ. 


Kottayam  Adithyapuram Surya Temple

ക്ഷേത്ര മേൽവിലാസം 

ആദിത്യപുരം സൂര്യദേവക്ഷേത്രം 
ആദിത്യപുരം
ഇരവിമംഗലം പി. ഓ 
കടുത്തുരുത്തി 
കോട്ടയം 686613
കേരളം 

ഫോൺ (Phone): +91 4829 - 283112
മൊബൈൽ (Mobile): +91 85471 35712

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *