മാളികപ്പുറത്തമ്മയുടെ കഥ Story of Malikapurathamma at Sabarimala Ayyappa Temple

ആരാണ് മാളികപ്പുറത്തമ്മ? മാളികപ്പുറത്തമ്മയുടെ കഥ. Story of Malikapurathamma at Sabarimala Ayyappa Temple in Kerala. ഹിന്ദു പുരാണങ്ങളിൽ അയ്യപ്പനെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നതായി പരാമർശിക്കപ്പെടുന്ന ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ.  ശക്തി സ്വരൂപിണിയായ മധുര മീനാക്ഷിയായും മാളികപ്പുറത്തമ്മയെ ഭക്തർ ആരാധിക്കപ്പെടുന്നുണ്ട്. 

മാളികപ്പുറത്തമ്മ

ഹിന്ദു പുരാണങ്ങളിൽ അയ്യപ്പനെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നതായി പരാമർശിക്കപ്പെടുന്ന ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ.അയ്യപ്പനോളം പ്രാധാന്യത്തോടെ ശബരിമലയിൽ ആരാധിക്കപ്പെടുന്ന ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ. മാലയിട്ടു വ്രതമെടുത്തു പതിനെട്ടാംപടി കയറുന്ന എല്ലാ സ്ത്രീകളെയും മാളികപ്പുറത്തമ്മ എന്ന് സംബോധന ചെയ്യുന്നു.

മാളികപ്പുറത്തമ്മയുടെ കഥ Story of Malikapurathamma at Sabarimala Ayyappa Temple


മാളികപ്പുറത്തമ്മയുടെ കഥ

അത്രിമഹർഷിയുടെ പുത്രനായ ദത്താത്രേയനും ഗാലവ മഹർഷിയുടെ പുത്രിയായ ലീലയും തമ്മിൽ വിവാഹം കഴിക്കുകയും പിന്നീടൊരിക്കൽ ദത്താത്രേയൻ ലീലയെ മഹിഷിയായി മാറാൻ ശപിക്കുകയും ചെയ്തു.മണികണ്ഠന്റെ മർദനത്തിൽ അസുരൻ ജന്മത്തിൽ നിന്നും ശാപ മോക്ഷം കിട്ടിയ ലീല മണികണ്ഠനോട് വിവാഹ അഭ്യർത്ഥന നടത്തി. എന്നാൽ ബ്ര്ഹമചര്യം സ്വീകരിച്ച മണികണ്ഠൻ വിവാഹ അഭ്യർത്ഥന നിരസിക്കുകയും ശബരിമലയിൽ തന്റെ ഇടതു ഭാഗത്തായി ആരാധിക്കപെടുമെന്ന വരവും നൽകി .ശബരിമലയിൽ എത്തുന്ന ഭക്തരായ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് കന്നി അയ്യപ്പൻ വരാതിരിക്കുന്ന കാലത്ത് അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും വിവാഹം നടക്കുമെന്നാണ്. 

malikapurathamma ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ

ധർമ്മശാസ്താവിന്റെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നതിന് വടക്കുഭാഗത്ത് ഏകദേശം ഇരുന്നൂറു മീറ്റർ മാറിയാണ് മാളികപുറത്തമ്മയുടെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. 

ശബരിമലയിലെ പ്രധാന ഉത്സവമാണ് മണ്ഡല കാലത്തെ മകരവിളക്ക്, മകരവിളക്ക് വാസ്തവത്തിൽ മാളികപ്പുറത്തമ്മയുടെ ഉത്സവം ആണ്. എല്ലാ ദേവി ക്ഷേത്രങ്ങളിലും എന്ന പോലെ ദേവിയുടെ ആർത്തവ കാലമാണ് ഉത്സവം ആയി കൊണ്ടാടപ്പെടുന്നത്.

Article by Nandana Anand



Comments

  1. fake story. ഒരു ഹിന്ദു പുരാണത്തിലും മാളിക പുറത്തമ്മ ലീല ആണെന്നു പറയുന്നില്ല.
    മാളിക പുറത്തമ്മ മധുര മീനാക്ഷി ആണ്. അയ്യപ്പൻ ജനിച്ചു വളർന്ന പന്തളം കുടുoബത്തിലെ പരദേവതയാണ്.അവിടുത്തെ വിഗ്രഹവും ദേവിയുടെതാണ്. അവിടെ നടക്കുന്ന പൂജകളും ദേവി പൂജകളാണ്.
    മകരവിളക്ക് ഉത്സവം മാളിക പുറത്തമ്മയുടെ ഉത്സവമല്ല അയ്യപ്പൻ്റെ ഉത്സവം തന്നെയാണ്. മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ അയ്യപ്പൻ്റെ കളം എഴുത്തുംപാട്ടും നടക്കുന്നു. അയ്യപ്പൻ്റെെെ എഴുന്നള്ളത്തും നടക്കുന്നു.

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *