ചെട്ടികുളങ്ങര ഭരണി ഉത്സവം Chettikulangara Kumbha Bharani Festival at Chettikulangara Bhagavathy Temple. Hindu devotional blog ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം ഏറ്റവും പ്രശസ്തമായ ഉത്സവമാണ് ചെട്ടികുളങ്ങര കുംഭ ഭരണി. ഭരണി നക്ഷത്രം ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. കുംഭമാസത്തിലെ ഭരണി ദിവസമാണ് ചെട്ടികുളങ്ങര ഭരണി ഉത്സവമായി ആഘോഷിക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്.
ചെട്ടികുളങ്ങര ഭരണി 2023
2023 വർഷത്തെ ചെട്ടികുളങ്ങര ഭരണി ഉത്സവം ഫെബ്രുവരി 25 ആണ് നടക്കുന്നത് (25 February 2023). കുത്തിയോട്ടവും, കെട്ടുകാഴ്ചയുമാണ് ചെട്ടികുളങ്ങര ഭരണി ഉത്സവത്തിലെ പ്രധാനയിനങ്ങള്‍. കുത്തിയോട്ടം ഭക്തിരസ പ്രധാനമാണ്. ആണ്‍കുട്ടികള്‍ ആചരിക്കുന്ന നേര്‍ച്ചയാണ് കുത്തിയോട്ട പ്രദക്ഷിണം. www.hindudevotionalblog.com
ചെട്ടികുളങ്ങര കെട്ടുകാഴ്ച്ച
ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കെട്ടുകാഴ്ച്ച UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിടുടുള്ളതാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകള്‍ മരത്തില്‍ നിര്‍മ്മിച്ച അലങ്കരിച്ച 100 അടിയോളം ഉയരമുള്ള കുതിരകളെ പങ്കെടുപ്പിക്കുന്നതാണ് കെട്ടുകാഴ്ച. തേരും, കുതിരയും, ഭീമനും, പാഞ്ചാലിയും, ഹനുമാനുമടക്കമുള്ള ഇതിഹാസ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയുമുണ്ടാവും. കൂറ്റന്‍ കെട്ടുകാഴ്ചകളൊരുക്കി ദേവിക്കു സമര്‍പ്പിക്കുന്നതാണ് കെട്ടുകാഴ്ചയുടെ ആചാരം.
ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു.
ചെട്ടികുളങ്ങര ക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് ക്ഷേത്രം സ്ഥിതി ചെയുന്നത്. ആദിപരാശക്തിയുടെ അവതാരമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ. എന്നാൽ സരസ്വതി, മഹാലക്ഷ്മി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും ദേവി വിരാജിക്കുന്നു എന്നാണ് സങ്കല്പം.
Kettukazhcha at Chettikulangara Temple Kerala
Comments
Post a Comment