ശിവ ശിവ മഹേശാ ശംഭോ സോപാന സംഗീതം Shiva Shiva Mahesha Sambho Malayalam Lyrics of popular Sopana Sangeetham. Watch Sopanasangeetham Siva Siva Mahesa by Sooranadu Harikumar.
ശിവ ശിവ മഹേശാ ശംഭോ Malayalam Lyrics
ശിവ ശിവ മഹേശാ ശംഭോ ശ്രീനീലകണ്ഠാ
ശിവപാദം വണങ്ങിടുന്നേൻ
(ശിവ ശിവ മഹേശാ ശംഭോ...)
ശിവനല്ലാതെയില്ലാരും ശിവനേയോർപ്പിനെല്ലാരും
ശശികലാധര പശുപതേ ഹിമ ഗിരിജ നായക
കരുണ സിന്ധോ
(ശിവ ശിവ മഹേശാ ശംഭോ ...)
പുലിത്തോലും അരയിൽ ചാർത്തീ
അസ്ഥിമാലകൾ ഗളത്തിലാഭരണമാക്കി
ജലത്തെ നിത്യവും താങ്ങീ ട്ടിരിക്കും നീലകണ്ഠൻറെ
കാൽ തളിർ മനതാരിലെപ്പോഴു-
www.hindudevotionalblog.com
മോർപ്പതിന്നരുളേണമേ വരം
(ശിവ ശിവ മഹേശാ ശംഭോ ...)
തിരു വൈക്കത്തധിവാസനേ ശ്രീശിവശംഭോ
തൃപ്പാദം സദാ തോന്നണേ
തിരിവില്ലെങ്കിലും നിൻറെ ചരിതം രാപകൽ ചൊൽവാൻ
തിരിവു തരിക ത്രിലോചനാ
ത്രിപുരാന്തകാ ത്രിലോകവന്ദ്യാ
(ശിവ ശിവ മഹേശാ ശംഭോ ...)
പെരുതായ് വന്നൊരു താപത്തെ ഒക്കെയും നീക്കി
പരമാനന്ദ ത്തെ നൽകേണം
പെരിയ ഭക്തിയാലസുരൻ വരുത്തി വച്ചു പൂജിച്ച
സൂര്യകാന്തി കലർന്ന ശങ്കര-
www.hindudevotionalblog.com
ബിംബമാശു ഭജിച്ചിടുന്നേൻ
(ശിവ ശിവ മഹേശാ ശംഭോ ...)
Thanks
ReplyDelete