ചന്ദ്രശേഖരാ ഭവൽപദങ്ങൾ Chandrasekhara Bhaval Padangal Malayalam Lyrics

ചന്ദ്രശേഖരാ ഭവൽപദങ്ങൾ Chandrasekhara Bhaval Padangal Malayalam Lyrics. മഹാദേവനെ മനോഹരമായി വർണിച്ചിരിക്കുന്ന ഒരു സോപാന സംഗീതം. ആലാപനം ഏലൂർ ബിജു. ലിറിക്‌സ്‌ രാധാകൃഷ്ണൻ നരിക്കോട്. അതോടൊപ്പം നിൽക്കുന്ന സംഗീതവും ആലാപനവും കൂടിയാകുമ്പോൾ ഭക്തിയിൽ അലിഞ്ഞില്ലാതായി പോകും.

Song title - Chandrashekhara Bhaval Padangal
Singer - Eloor Biju
Music - Eloor Biju
Lyricist - Radhakrishnan Naricode
Recordist - Sunil Purushotaman
Studio - Expressions Media, Kadungaloor

ചന്ദ്രശേഖരാ ഭവൽപദങ്ങൾ Chandrasekhara Bhaval Padangal Lyrics

ചന്ദ്രശേഖരാ ഭവൽപദങ്ങൾ ഹൃതി സന്തതം വിളയാടുവാൻ
സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്റെ കൃപയേശുവാൻ
ഗംഗയാറും ജടയിൽ ധരിച്ചു ശിവഗംഗയാക്കിയ മഹേശ്വരൻ 
തൻകടാക്ഷ ശരമേൽക്കുവാൻ ഹൃദയഗീതമിന്നു സമർപ്പണം X 2
ശംഭോ... ശംഭോ...ശംഭോ .. ... ശംഭോ ...

നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും
ഭസ്മഭൂഷിത മുരസ്ഥലം ഹരിണ ചർമ്മവും ഫണിഗണങ്ങളും
വാസുകീ പരിവിശോഭിതം വിമല വക്ഷസ്സും ഭവഭയാവഹം
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേമമ സദാശിവാ

നീലകണ്‌ഠ തവ നീലകണ്‌ഠവും അതിൽ പുളഞ്ഞൊരഹിമാലയും 
ഭൂവിശോഭ വഴിയും കരങ്ങളിൽ ഢമ ഢമാരവ കടും തുടി
ശൂലപാണേ ............ ശംഭോ .............
ശൂലപാണി മഹാത്രിശൂലമതും, വൃകവുമേന്തി ഗതിയേകുവാൻ 
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ

സ്കന്ദമാർന്നു മിടതൂർന്നു മുഗ്രവിഷ സർപ്പമേറിയിഴയുന്നൊരാ 
ജടയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നു മഴൽ പോക്കണം
യോഗനാ സികയുമാർത്തരെ കരുതി ആർദ്രമായൊരിരു മിഴികളും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ

നാഗകുണ്ഡലമണിഞ്ഞൊരാ മ തിരുനാമമേൽക്കുമിരു സ്തോത്രവും
കാലദേശമതിലേ വിഭൂതിയും അഗ്നിയായ തിരുനേത്രവും
അമ്പിളിക്കല സുശോഭചേർന്ന മമ തമ്പുരാന്റെ ശിരഃ ഭംഗിയും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ

നമഃശിവായ ശംഭോ ശങ്കരാ.... ചന്ദ്രശേഖരപുരത്തപ്പ 
ശംഭോ..... ശംഭോ..... ശംഭോ..... ശംഭോ..... 
ചന്ദ്രശേഖരപുരത്തപ്പ ശരണം.... 

ചന്ദ്രശേഖരാ ഭവൽപദങ്ങൾ Chandrasekhara Bhaval Padangal Malayalam Lyrics

ചന്ദ്രശേഖരാ ഭവൽപദങ്ങൾ Chandrasekhara Bhaval Padangal Video Song



Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *