12 ശിവാലയ ക്ഷേത്രങ്ങൾ ശിവാലയ ഓട്ടം Shivalaya Ottam Temples

12 ശിവാലയ ക്ഷേത്രങ്ങൾ 12 Shivalaya Ottam Temples ശിവാലയ ഓട്ടം ശിവ ക്ഷേത്രങ്ങൾ. മഹാ ശിവരാത്രി ആഘോഷമായി ബന്ധപെട്ടു നടത്തപ്പെടുന്ന ഒരു ആചാരമാണ്‌ ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണ് ശിവാലയ ഓട്ടം. 

2022 മാർച്ച് 1, 2 തീയതികളിലാണ് ഇത്തവണ ശിവാലയ ഓട്ടം. കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ്‌ ശിവാലയ ഓട്ടത്തിന്റെ പ്രാധാന്യം.  

തിരുനട്ടാലം ക്ഷേത്രത്തിൽ ശങ്കരനാരായണനും മറ്റ് 11-ഉം ശിവ ക്ഷേത്രങ്ങൾ ആണ്. ശൈവ-വിഷ്‌ണു ഏകീകരണ സങ്കല്‌പത്തിലാണ് ശങ്കരനാരായണക്ഷേത്രം. ഗോവിന്ദ ഗോപാല എന്ന വിഷ്‌ണുനാമം ജപിച്ചു ആണ് ഭക്‌തർ ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിൽ പ്രദക്ഷിണം വക്കുന്നത്. ശിവരാത്രി നാളിൽ നടത്തുന്ന ഈ ശിവാലയ ഓട്ടം വളരെ പുണ്യപ്രദമാണ്. 

Click here for 12 Sivalaya Ottam Temples Google Route Map

12 ശിവാലയ ക്ഷേത്രങ്ങൾ

1) തിരുമല ശിവക്ഷേത്രം
2) തിക്കുറിച്ചി ശിവക്ഷേത്രം
3) തൃപ്പരപ്പ് ശിവക്ഷേത്രം
4) തിരുനന്തിക്കര ശിവക്ഷേത്രം

5) പൊന്മന ശിവക്ഷേത്രം
6) പന്നിപ്പാകം ശിവക്ഷേത്രം
7) കല്‍ക്കുളം ശിവക്ഷേത്രം
8) മേലാങ്കോട് ശിവക്ഷേത്രം

9) തിരുവിടൈക്കോട് ശിവക്ഷേത്രം
10) തിരുവിതാംകോട് ശിവക്ഷേത്രം
11)  തൃപ്പന്നിക്കോട് ശിവക്ഷേത്രം
12)  തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രം

ഗോവിന്ദാ …. ഗോപാല…..ഗോവിന്ദാ …. ഗോപാല….. ശിവരാത്രി പുണ്യ ദർശനം

12 ശിവാലയ ക്ഷേത്രങ്ങൾ ശിവാലയ ഓട്ടം Shivalaya Ottam Temples


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *