ശ്രീവിഷ്ണോഃ ഷോഡശനാമ സ്തോത്രം Vishnu Shodasa Nama Stotram malayalam lyrics by hindu devotional blog. മഹാവിഷ്ണുവിന്റെ വിവിധരൂപങ്ങൾ മനസ്സിൽ ധ്യാനിച്ച് ഓരോ കാര്യങ്ങളും തുടങ്ങുന്നത് ഐശ്വര്യ പൂർണ്ണമാണ്.
ശ്രീവിഷ്ണോഃ ഷോഡശനാമ സ്തോത്രം
ഔഷധേ ചിന്തയേ വിഷ്ണും ഭോജനേ ച ജനാർദ്ദനം
ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം ॥ 1॥
യുദ്ധേ ചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം
നാരായണം തനു ത്യാഗേ ശ്രീധരം പ്രിയ സംഗമേ ॥ 2॥
ദു:സ്വപ്നേ സ്മര ഗോവിന്ദം സങ്കടേ മധുസൂദനം
കാനനേ നാരസിംഹശ്ച പാവകേ ജലശായിനം ॥ 3॥
ജലമദ്ധ്യേ വരാഹശ്ച പർവ്വതേ രഘുനന്ദനം
ഗമനേ വാമനശ്ചൈവ സർവ്വകാര്യേഷു മാധവം ॥ 4॥
www.hindudevotionalblog.com
ഫലശ്രുതി :
ഷോഡശൈതാനി നാമാനി പ്രാതരുത്ഥായ യ: പഠേൽ
സർവ്വപാപ വിനിർമുക്തോ വിഷ്ണുലോകേ മഹീയതേ !
। ഇതി ശ്രീവിഷ്ണോഃ ഷോഡശനാമസ്തോത്രം സമ്പൂര്‍ണം ।
അർത്ഥം
ഔഷധം സേവിക്കുമ്പോൾ വിഷ്ണുവിനേയും ഊണുകഴിക്കുമ്പോൾ ജനാർദ്ദനനേയുംകിടക്കുമ്പോൾ പത്മനാഭനേയും വിവാഹം കഴിക്കുമ്പോൾ പ്രജാപതിയേയും യുദ്ധത്തിൽ ചക്രപാണിയേയും വിദേശത്ത് പോകുന്നവർ ത്രിവിക്രമനേയും മരണകാലത്ത് നാരായണനേയും സ്നേഹിതന്മാരെ കാണാൻ പോകുമ്പോൾ ശ്രീധരനേയുംദു:സ്വപ്നത്തിൽ ഗോവിന്ദനേയും സങ്കടങ്ങൾ വരുമ്പോൾ മധുസൂദനനേയും കാട്ടിൽ നരസിംഹത്തേയും അഗ്നിഭയമുണ്ടായാൽ ജലശായിയായ വിഷ്ണുവിനേയും വെള്ളത്തിൽ വരാഹമൂർത്തിയേയും പർവ്വതത്തിൽ ശ്രീരാമനേയും ഗമന സമയത്ത് വാമനനേയും എല്ലാ കാര്യത്തിലും മാധവനേയും ധ്യാനിച്ചു കൊള്ളണം
Comments
Post a Comment