നവദുർഗ്ഗ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങൾ Durga Nine forms Malayalam. ദേവി ആദിശക്തിയുടെ അവതാരമാണ് ദുർഗ്ഗ(പാർവ്വതി). ദുർഗ്ഗാദേവിയുടെ (പാർവ്വതി) ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് പറയപ്പെടുന്നത്. ദുർഗ്ഗാ ദേവിയെ പ്രധാനമായും മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്ന മൂന്നു രൂപങ്ങളിലാണ് പൂജിക്കപ്പെടുന്നത്. ഈ മൂന്നു ദേവീമാരുടെ മൂന്നു രൂപങ്ങൾ ആണ് നവദുർഗ്ഗ.
ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് നവദുർഗ്ഗയിലെ ഓരോ ദേവിയും പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.
നവദുർഗ്ഗ - ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ
ദേവി - ഗുണം - വർണ്ണം
1) ശൈലപുത്രി - പ്രകൃതി - ഹരിതവർണ്ണം
2) ബ്രഹ്മചാരിണി - ഭക്തി - നീലം
3) ചന്ദ്രഘണ്ഡാ - സൗന്ദര്യം - പാടലവർണ്ണം
4) കുഷ്മാണ്ഡ - ശുഭാരംഭം - ഊതവർണ്ണം
5) സ്കന്ദമാതാ - കഠിനാധ്വാനം - പീതവർണ്ണം
6) കാർത്യായനി - ധൈര്യം - പിംഗലവർണ്ണം
7) കാലരാത്രി - മായ - നീല
8) മഹാഗൗരി - നിർമ്മലത്വം - അരുണം
9) സിദ്ധിദാത്രി - ദാനം - ധൂസരവർണ്ണം
Comments
Post a Comment