ഗായത്രീ മന്ത്രം Gayatri Mantra Malayalam Lyrics by hindu devotional blog. ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രി മന്ത്രം ദിവസവും പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുന്നത് ഉത്തമം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം. ഈ മന്ത്രം കുറഞ്ഞത് 108 തവണ എങ്കിലും ജപിക്കുന്നത് കൂടുതൽ ഫലം ചെയ്യും .
ഗായത്രീ മന്ത്രം
ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്
ഗായത്രീ മന്ത്രാര്‍ത്ഥം
ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം.
ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വര്‍ - സ്വര്‍ഗം
തത് - ആ
സവിതുര്‍ - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭര്‍ഗസ് - ഊര്‍ജപ്രവാഹം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
--
അമ്മേ നാരായണാ ദേവി നാരായണാ
ReplyDelete🙏
Delete