ഭദ്രകാളിപ്പത്ത് മലയാളം Bhadrakali Pathu Lyrics in Malayalam language by hindu devotional blog. പത്ത് ശ്ലോകങ്ങൾ ഉള്ള കാളീ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. ആപത്തും ഭയവും ദുരിതവും മാറുവാൻ ഭദ്രകാളിപ്പത്ത് ജപിക്കുന്നത് ഉത്തമം ആകുന്നു. അത്ഭുത ശക്തി ഉള്ള ഒരു കാളീ സ്തോത്രമാണിത്.
കാളി ക്ഷേത്ര നടയിൽ നിന്ന് ഈ സ്തോത്രം ജപിക്കുന്നത് അന്ന് ഉത്തമം. വീട്ടിൽ നെയ് വിളക്ക് കൊളുത്തി വച്ചും ജപികം. എല്ലാ ദിവസവും ദേവിയുടെ മന്ത്രം ചൊല്ലുന്നത് പെട്ടാണ് ഫലം നൽകും. മൃത്യുഭയം, വിട്ടു മാറാത്ത രോഗം, ദാരിദ്ര്യം തുടങ്ങിയാൽ എല്ലാ ദോഷങ്ങൾക്കും ഉള്ള പരിഹാരം ആണ് ഭദ്രകാളിപ്പത്ത്.
അമാവാസിയും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്ന ദിവസങ്ങളിൽ ഭദ്രകാളിപ്പത്ത് ചൊല്ലിയാൽ വളരെ വേഗം ഗുണം ലഭിക്കും.
ഭദ്രകാളിപ്പത്ത്
കണ്ഠേകാളി ! മഹാകാളി!
കാളനീരദവര്‍ണ്ണിനി !
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 1
ദാരുകാദി മഹാദുഷ്ട —
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ 2
ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 3
മഹൈശ്വര്യപ്രദേ ! ദേവി !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളി ! നമോസ്തുതേ! 4
സര്‍വ്വവ്യാധിപ്രശമനി !
സര്‍വ്വമൃത്യുനിവാരിണി!
സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 5
www.hindudevotionalblog.com
പുരുഷാര്‍ഥപ്രദേ ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ! 6
ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ
ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 7
നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
നിരപായേ ! നിരാമയേ !
നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 8
പഞ്ചമി ! പഞ്ചഭൂതേശി !
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശല്‍ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! 9
കന്മഷാരണ്യദാവാഗ്നേ !
ചിന്മയേ ! സന്മയേ ! ശിവേ!
പത്മനാഭാഭിവന്ദ്യേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 10
www.hindudevotionalblog.com
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽ ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സർവ മംഗളം
ശ്രീ ഭദ്രകാള്യൈ നമഃ
Comments
Post a Comment