Anivakacharthil Njan Malayalam Lyrics. അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നൂ കണ്ണാ is a beautiful Lord Krishna devotional song from Malayalam album Mayilpeeli (മയില്‍പ്പീലി). Below is the lyrics of Anivakacharthil Njan in Malayalam.
അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാകട്ടയോ
( അണിവാകച്ചാർത്തിൽ )
ഒരു ജന്മം കായാവായ് തീർന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ
പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ
( അണിവാകച്ചാർത്തിൽ )
യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്നപനിനീരായ് തീർന്നില്ലല്ലോ കൃഷ്ണ്ണാ
ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ
( അണിവാകച്ചാർത്തിൽ )
അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാകട്ടയോ
( അണിവാകച്ചാർത്തിൽ )
ഒരു ജന്മം കായാവായ് തീർന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ
പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ
( അണിവാകച്ചാർത്തിൽ )
യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്നപനിനീരായ് തീർന്നില്ലല്ലോ കൃഷ്ണ്ണാ
ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ
( അണിവാകച്ചാർത്തിൽ )
Comments
Post a Comment