Kolliyil Sree Durga Devi Temple Anchal Kollam

Aeram, Anchal, Kollam. Kolliyil Sri Durga Devi Temple is situated at Eram a small place at Anchal at Kollam District of Kerala. 

Kolliyil Sree Durga Devi Temple

ക്ഷേത്ര ഐതീഹ്യം: നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്കലിപികളാൽ ആലേഖനം ചെയ്‌ത പുരാണചരിത്രങ്ങളുടെ അസ്ഥിത്വമുള്ള ചെങ്ങന്നൂർ ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി നിലവറയും വച്ചാരാധനയുമുള്ള വഞ്ഞിപ്പുഴ മഠത്തിൽ തേജസ്വിനിയായ ഒരു പെൺകുഞ്ഞ് ഉദയംകൊണ്ടു നാനാവിധ സമ്പദ് സൗഭാഗ്യങ്ങളുടെയും നടുവിൽ ആ കുട്ടി വളർന്ന് യൗവ്വനയുക്തയായി. വിധി വൈപരീത്യംപോലെ വാലായയുടെ പേരിൽ വഞ്ഞിപ്പുഴ തമ്പുരാൻ ആ സൗന്ദര്യത്തിടമ്പിനു മുന്നിൽ പടിയടച്ച് പിണ്ഡം വച്ചു. 

ആരെയോ അന്വേഷിച്ചെന്നപോലെ തെക്കോട്ടു തിരിച്ച യുവതി മടവൂരിലെത്തി ദാഹവും ക്ഷീണവും കൊണ്ട് അവശയായ യുവതിയെ നിത്യബ്രഹ്മചാരിയായ ഒരു യോഗി കണ്ടു. സാക്ഷാൽ ദുർഗ്ഗാദേവിയാണ് തന്റെ മുന്നിൽ പ്രത്യക്ഷയായിരിക്കുന്നത് എന്ന് ഉൾക്കണ്ണുകൊണ്ട് മനസ്സിലാക്കിയ യോഗി യുവതിയെ യഥോചിതം പൂജിച്ച് ഒരു ചെമ്പകച്ചുവട്ടിൽ ഉപവിഷ്ടയാക്കി വർഷങ്ങൾക്കുശേഷം ഈ യോഗിയുടെ മൂന്ന് അനന്തരവർ എറത്ത് താമസമാക്കി. ദിവസവും ദേവിയെ കാണാൻ കഴിയാത്തതിൽ മനംനൊന്ത അവരിൽ രണ്ടുപേർ നിറകണ്ണുകളോടെ അമ്മാവന് മുന്നിലെത്തി.

Kolliyil Sree Durga Devi Temple Anchal Kollam


തങ്ങൾക്ക് എറത്ത് തുണയ്ക്ക് ആരുമില്ലെന്നും വച്ചാരാധിക്കാൻ എന്തെങ്കിലും തന്നുവിടണമെന്നും ആവശ്യപ്പെട്ടു. കാരണവർ ഒരു ചെമ്പകക്കമ്പിൽ ദേവിയെത്തന്നെ ആവാഹിച്ചുകൊടുത്തിട്ട് "നിങ്ങളുടെ വാസസ്ഥലത്തിൻ്റെ കന്നിമൂലയിൽ അമ്മയ്ക്ക് ഇരിക്കാൻ വേണ്ടി വള്ളികളും ചുരലും കൊണ്ട് പ്രകൃതി ഒരുക്കിയിട്ടിരിക്കുന്ന പുണ്യസ്ഥലത്ത് ഈ കമ്പുനട്ട് വിളക്കുകൊളുത്തിയാൽ അമ്മ നിങ്ങളുടെ കൂടെ എപ്പോഴും കാണും"എന്ന് അരുളിച്ചെയ്‌തു. തെളിവിനായി കാത്തുനിന്ന അവരോട് “അമ്മ കൂടെ വന്നിട്ടുണ്ടെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ തെളിവ് കാണാം" എന്നും പറഞ്ഞു. ചെമ്പകക്കമ്പുമായി വരുന്ന സഹോദരന്മാരെ കണ്ട് സന്തോഷിച്ച ഗർഭിണിയായ സഹോദരി തൽക്ഷണം വീണുമരിച്ചു അങ്ങനെ അമ്മ “കൊല്ലി" അമ്മയായി. പിൽക്കാലത്ത് അത് കൊല്ലിയിലയയായി. 

ക്ഷേത്രം തന്ത്രി: ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരി 
ക്ഷേത്രം മേൽശാന്തി : ശ്യാം തിരുമേനി 
ക്ഷേത്രം ശില്പി ശ്രീ. പ്രഭാകരൻ അഞ്ചൽ 
ക്ഷേത്രം കഴകം: ശ്രീമതി ലത 

Temple Timings

Morning: 05:00 AM to 11:30 AM
Evening: 04:00 PM to 08:30 PM

Temple Festivals

അനിഴം തിരുനാൾ മഹോത്സവം 2025 from 16-Feb-2025 to 21-Feb-2025

Temple Address & Phone Number

കൊല്ലിയിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം
ഏറം, അഞ്ചൽ പി ഒ, കൊല്ലം കേരളം.
Email: info@kolliyilamma.com
Phone: +91 940-064-8240

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *