അന്നമനട മഹാദേവ ക്ഷേത്രം തൃശ്ശൂർ Annamanada Mahadeva Temple Thrissur

കേരളത്തിലെ തൃശൂർ ജില്ലയിലെ അന്നമനടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് അന്നമനട കുരട്ടി മഹാദേവ ക്ഷേത്രം. ശിവനും പാർവതിയും മുഖത്തോടു മുഖം നോക്കിയിരിക്കുന്നു എന്നതാണ് അന്നമനട ശിവ ക്ഷേത്രത്തിന്റെ പ്രത്യേകത. ചതുരാകൃതിയിൽ ആണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 

അന്നമനട മഹാദേവ ക്ഷേത്രം Annamanada Mahadeva Temple Thrissur

ശിവനാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഏതാണ്ട് നാലടി ഉയരമുള്ള ഈ ശിവലിംഗം അർജ്ജുനന് പാശുപതാസ്ത്രം വരം നൽകിയ കിരാതമൂർത്തിയായ ശിവനെന്ന സങ്കൽപ്പത്തിൽ ആണ്  ആരാധിക്കുന്നത്.  മഹാക്ഷേത്രത്തിനു സമാനമായ പൂജകൾ ഇവിടെ ദിവസവും നടക്കുന്നതിനാൽ ഇതിനെ മഹാക്ഷേത്രമായും കരുതുന്നു. 

ഇവിടെ മുങ്ങുന്ന ഒരു ബലിക്കല്ല് കാണാൻ കഴിയും. അയിത്തമുണ്ടായിരുന്ന പറയിപെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തു നിന്നു തന്നെ ദർശനം കിട്ടുവാൻ വേണ്ടി മഹാശിവൻ അനുഗ്രഹിച്ചതണെന്നു പറയപ്പെടുന്നു. സാമൂതിരിയുടെ കീഴിലായിരുന്ന ഈ അമ്പലം പിന്നീട് തിരുവിതാംകൂർ ഭരണത്തിന് കീഴിലായി, അതിനുശേഷം ഇപ്പോൾ കൊച്ചിൻ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം.  പരശുരാമൻ പണിത 108  ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. 


annamanada mahdeva temple

അതിമനോഹരമരമായ കൊത്തുപണികളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിലും, മുഖമണ്ഡപവും. കൂത്ത്, കൂടിയാട്ടം എന്നിവ നടക്കുന്ന അമ്പലങ്ങളിൽ ഒന്നാണ് അന്നമട ക്ഷേത്രം. പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും കൂടിയാട്ടവും അരങ്ങേറുന്നത്. പിരമിഡ് ആകൃതിയിലുള്ള ഒരു നമസ്കാര മണ്ഡപം ഉണ്ടിവിടെ.

അഞ്ചു പൂജകളും മൂന്നു ശ്രീബലിയുമാണ് ഇവിടെ നടക്കാറുള്ളത്. ശിവരാത്രി,അഷ്ടമിരോഹിണി,ആർദ്രാദർശനം ഇന്നേദിവസങ്ങളിൽ വിശേഷ പൂജകൾ നടത്താറുണ്ട്. കുംഭ മാസത്തിലാണ് ഉത്സവം നടക്കാറുള്ളത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ചതയം നാളിൽ കൊടിയേറ്റോടെ തുടങ്ങി തിരുവാതിര നാളിൽ ആറാട്ടോടെ അവസാനിക്കുന്നു.

അന്നമനട മഹാദേവ ക്ഷേത്രം എത്തിച്ചേരാനുള്ള വഴി

മാളയിൽ നിന്നും 8 km ദൂരത്തിലും, ചാലക്കുടിയിൽ നിന്നും 12 km ദൂരത്തിലുമാണ് അന്നമനട മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ബസ്സ് സ്റ്റേഷൻ: മാള ബസ്സ് സ്റ്റേഷൻ (10 km) ആണ് അടുത്തുള്ള പ്രധാന ബസ്സ് സ്റ്റേഷൻ. ചാലക്കുടി ബസ്സ് സ്റ്റേഷൻ (16 km), തൃശ്ശൂർ ബസ്സ് സ്റ്റേഷൻ (38 km), ആലുവ ബസ്സ് സ്റ്റേഷൻ (15 കെഎം) ആണ് മറ്റു പ്രധാന ബസ്സ് സ്റ്റേഷനുകൾ. 


റെയിൽ‌വേ സ്റ്റേഷൻ: അങ്കമാലി റെയിൽ‌വേ സ്റ്റേഷൻ 12 km  

വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 12 km  

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *